മഴവില്ല്
Saturday, December 11, 2010
മഴക്കാലം
"പെയ്തിട്ടും പെയ്തിട്ടും കൊതി തീരാതെ,ഒട്ടും ക്ഷീണമില്ലാതെ മഴ തുടരുന്നു.തണുപ്പിന്റെ ആവരണം ഭൂമിയെ പൊതിയുന്നു.രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് എവിടെ നിന്നോ ഉയര്‍ന്നു കേള്‍ക്കുന്ന ശരണം വിളികള്‍.ഇതു വ്യത്യസ്തമായ ഒരു മണ്ഡലകാലം ,മഞ്ഞിന് മീതെ മഴ കൂടാരം തീര്‍ത്ത ഒരു മണ്ഡലകാലം"
Sunday, September 26, 2010
തനിയെ
ഞാന്‍ എഴുതുന്ന കഥ 'തനിയെ ',തനിച്ചാക്കപ്പെടുന്ന വാര്ധക്യതിന്ടെ ആകുലതകളും,വ്യാകുലതകളും,നിറം മങ്ങിയ ഓര്‍മകളും,കൊച്ചു കൊച്ചു സ്വപ്നങ്ങളും വിവരിക്കുന്ന ഒരു നീണ്ടകഥയാണ് ഞാന്‍ ഉദ്ദേശിച്ചത്.എന്നാല്‍ എഴുതി വന്നപ്പോള്‍ ഒരു നോവല്‍ ആയിത്തീരുന്ന ലക്ഷണം തോന്നുന്നുണ്ട്.എന്തായാലും ഉദ്യമം തുടരുന്നു ......
Thursday, September 2, 2010
today
As I am formally free now,free from the boring lectures,tedious power point presentations,hard time in the informatics lab,reading lots & lots of research articles;I have a great time now which am spending mostly by reading books(my favorite hobby,know) .By the time I've finished God of small things,Five point someone,Two States,Nakshathrangale kaval etc.,really good works.Now reading 'Daddy long legs' by Jean Webster.Am also trying to write a novel (really amazing,right...).Its getting late.Gd night.
Tuesday, August 31, 2010
എന്റെ അക്ഷര ലോകം
അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.എങ്കിലും അക്ഷര ചിപ്പികള്‍ ചേര്‍ത്ത് വെച്ച് ഞാനൊരു കൊച്ചു കളിവീടുണ്ടാക്കും .ഭാവനകള്‍ ചാലിച്ച് വര്‍ണങ്ങള്‍ നല്കി തീര്‍ത്ത, മഴവില്ല് പോലെ മനോഹരമായ ഒരു 'എഴുത്തുപുര'.എന്റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക് ഈ അക്ഷര മുറ്റതെക്ക്സുസ്വാഗതം !
Subscribe to:
Posts (Atom)